#PK Sreemathi #PT Thomas #Fake News
കണ്ണൂർ: അനർഹ പെൻഷൻ ആരോപിച്ച് പ്രചരിച്ച വ്യാജ വാർത്തയിൽ മാപ്പ് ചോദിച്ചവരോട് പോലും വഴങ്ങില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി. മാനനഷ്ടക്കേസ് നൽകുമെന്നും അവർ വ്യക്തമാക്കി.
"വാർത്ത നൽകിയ പലരും വിളിച്ചിരുന്നു. കാലിൽ വീണ് മാപ്പ് ചോദിക്കുന്നുവെന്ന് പറഞ്ഞു. കോൺഗ്രസ്, ബിജെപി നേതാക്കളും വിളിച്ച് പിന്തുണ അറിയിച്ചു. എന്നാൽ ഇനി പിന്നോട്ടില്ല" എന്നും ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസ് നേതാവ് പി.ടി. തോമസ് മുൻപും തനിക്കെതിരെ ചില വ്യാജ ആരോപണങ്ങൾ ഉന്നയിച്ചിരുന്നതായി ശ്രീമതി ഓർമിപ്പിച്ചു. "അന്ന് ഞാൻ രോഗിയായിരുന്നതിനാൽ നിയമനടപടിക്ക് പോയില്ല. ഇനിയും സൈബർ ഇടങ്ങളിൽ മോശം വാക്കുകൾ ഉപയോഗിച്ച് നടത്തുന്ന പോർവിളികൾ എല്ലാവരും നിർത്തണം" എന്നും അവർ ആവശ്യപ്പെട്ടു.
പി.കെ. ശശിക്കെതിരായ പീഡന ആരോപണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ "തീവ്രത" എന്ന വാക്ക് താൻ ഉപയോഗിച്ചിട്ടില്ലെന്നും ശ്രീമതി പറഞ്ഞു. "ഏതോ എംഎൽഎയുടെ ഭാര്യ എന്ന നിലയിൽ പെൻഷൻ വാങ്ങുന്നുവെന്ന പ്രചാരണം വർഷങ്ങളായി നടക്കുന്നതാണ്. ഇത് മാനംകെടുത്താനുള്ള ശ്രമമാണ്" എന്നും അവർ കൂട്ടിച്ചേർത്തു.
Content Highlight: PK Sreemathi Slams PT Thomas, Says No Mercy for Fake News Peddlers






































