#SC Farmers #Atma Kannur #Agriculture #Sustainable Farming
കേളകം: ആത്മ കണ്ണൂരിന്റെയും സംസ്ഥാന കൃഷി വകുപ്പിന്റെയും നേതൃത്വത്തിൽ എസ്.സി കർഷക ഗ്രൂപ്പുകൾക്കായി പ്രാപ്തി വികസന പരിപാടി കേളകം പഞ്ചായത്ത് ഹാളിൽ നടന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം എസ്.ടി. രാജേന്ദ്രൻ ആശംസകൾ അർപ്പിച്ചു. കൃഷി ഓഫീസർ എം. ജിഷമോൾ സ്വാഗതം ആശംസിച്ചു.
ആത്മ പേരാവൂർ ബ്ലോക്ക് BTM കാവ്യ ബാബു പദ്ധതി വിവരിച്ചു. കാർഷിക ട്രെയ്നർ ജോസഫ് പി.എം സുസ്ഥിര കൃഷിയെക്കുറിച്ച് ക്ലാസ് നയിച്ചു.
പരിപാടിയുടെ ഭാഗമായി കർഷകർക്ക് കേളകം ഫാർമേഴ്സ് ക്ലബ് ഇക്കോഷോപ്പ് മുഖേന പച്ചക്കറി വിത്ത്, ഡ്രാഗൺ ഫ്രൂട്ട് നടീൽ വസ്തു, ഗോമൂത്രം, മണ്ണിര കമ്പോസ്റ്റ് തുടങ്ങിയവ വിതരണം ചെയ്തു.
സി.ആർ.പി ഡെല്ല, സിനി തുടങ്ങിയവർ പങ്കെടുത്തു. ആത്മ ATM സുനിത കെ.എസ് നന്ദി അർപ്പിച്ചു.
Content Highlight: Capacity Development Program for SC Farmers Held in Kelakam


































