സ്കൂളിൽ ആദ്യഘട്ടത്തിൽ ഹാജർ നിർബന്ധമല്ല

സ്കൂളിൽ ആദ്യഘട്ടത്തിൽ ഹാജർ നിർബന്ധമല്ല
Sep 30, 2021 10:32 PM | By Vinod

കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ ഒക്ടോബർ ഒന്നു മുതൽ തുറന്നു പ്രവർത്തിക്കുമ്പോൾ വിദ്യാർത്ഥികൾക്ക് ഹാജർ നിർബന്ധമാക്കില്ല. ആദ്യഘട്ടത്തിൽ ഹാജർ നിർബന്ധമാക്കേണ്ടെന്നാണ് സർക്കാർ അധ്യാപക സംഘടനകളുമായി നടത്തിയ യോഗത്തിൽ തീരുമാനമായത്. വിശദമായ മാർഗ രേഖ ഒക്ടോബർ അഞ്ചിന് പ്രസിദ്ധീകരിക്കും. ഇതോടെ ചെറിയ കുട്ടികളെയും ആരോഗ്യ പ്രശ്നമുള്ളവരേയും സ്കൂളിലേക്ക് അയക്കുന്നതിൽ രക്ഷിതാക്കളുടെ ആശങ്കയ്ക്ക് പരിഹാരമായി. സ്കൂൾ തുറക്കുന്നതിലെ ജില്ലാ തലത്തിലുള്ള ഏകോപനം ജില്ലാ കലക്ടർമാർക്ക് ആയിരിക്കും. യോഗങ്ങൾ ജില്ലാ കലക്ടർ വിളിച്ചുചേർക്കും. സ്കൂളുകളിൽ ജാഗ്രതാ സമിതി ഉണ്ടായിരിക്കും. എല്ലാ അധ്യാപകരും ജീവനക്കാരും വാക്സിൻ സ്വീകരിക്കണം. അധ്യാപക സംഘടന ഇതിന് മുൻകൈയെടുക്കണമെന്നും യോഗത്തിൽ നിർദേശം വന്നു.

Attendance at school is not mandatory in the early stages

Next TV

Related Stories
വയനാട് ചൂരൽ മലയിൽ പുതിയ പാലം നിർമ്മിക്കുമെന്ന് ധനമന്ത്രി

Feb 19, 2025 06:20 PM

വയനാട് ചൂരൽ മലയിൽ പുതിയ പാലം നിർമ്മിക്കുമെന്ന് ധനമന്ത്രി

വയനാട് ചൂരൽ മലയിൽ പുതിയ പാലം നിർമ്മിക്കുമെന്ന്...

Read More >>
Top Stories










News Roundup






https://malayorashabdam.truevisionnews.com/ -