ഇരിട്ടി: എസ്എസ്എൽസി , പ്ലസ്ടു പരീക്ഷകളിലും മറ്റ് മത്സരപരീക്ഷകളിലും എൻഎസ്്എസ് സ്‌കൗട്ട് ജേതാക്കളേയും അനുമോദിക്കാനായി ഇരിട്ടി ഹയർസെക്കൻഡറി സ്‌കൂളിൽ നടത്തിയ വിജയോത്സവം മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു. സിനിമ, ടെലിവിഷൻ താരം ഉണ്ണി ചെറുവത്തൂർ മുഖ്യാതിഥിയായിരുന്നു. ഇരിട്ടി നഗരസഭാ ചെയർ പേഴ്‌സൺ കെ. ശ്രീലത അധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ പി.പി. ഉസ്മാൻ സമ്മാനദിനം നടത്തി.
മാനേജ്‌മെന്റ് ക്യാഷ് അവാർഡ് മാനേജർ കെ.ടി അനൂപ് നൽകി. പ്രധാനധ്യാപകൻ എം. പുരുഷോത്തമൻ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പൽ കെ.വി. സുജേഷ് ബാബു, വാർഡ് കൗൺസിലർ പി.പി. ജയലക്ഷ്മി, പിടിഎ പ്രസിഡന്റ് ആർ.കെ. ഷൈജു, സ്‌കൂൾ സൊസൈറ്റി പ്രസിഡന്റ് ഡോ. അബ്ദുൾ റഹ്മാൻ പൊയിലൻ , പി.വി. അബ്ദുൾ റഹ്മാൻ, എ.എം. ബിജുകുമാർ, കെ.വി. പ്രസാദ്, തുടങ്ങിയവർ പ്രസംഗിച്ചു .
Iritty