ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ആവശ്യമായ ഡോക്ട്ടർമാരെയും നഴ്‌സുമാരെയും നിയമിക്കുക, കോടികൾ മുടക്കി നിർമ്മിച്ച മാതൃ ശിശു വാർഡ് പ്രവർത്തനക്ഷമമാക്കുക, ഗൈനക്കോളജി, അസ്ഥിരോഗ വിഭാഗങ്ങൾ എന്നിവ ഓപ്പറേഷൻ സംവിധാനങ്ങളോടെ ആരംഭിക്കുക, താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ നിരുത്തരവാദപരമായ സമീപനം അവസാനിപ്പിക്കുക, ആശുപത്രിയോടുള്ള സംസ്ഥാന സർക്കാരിന്റെയും നഗരസഭയുടേയും അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി ഇരിട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുന്നിൽ ധർണ്ണാ സമരം നടത്തി.
ബിജെപി ജില്ല സൗത്ത് ഉപാധ്യക്ഷൻ ജോസ് എ വൺ സമരം ഉദ്ഘാടനം ചെയ്തു. എരിയ പ്രസിഡന്റ് കെ. ശ്രീരാജ് അധ്യക്ഷത വഹിച്ചു. നേതാക്കളായ രാമദാസ് എടക്കാനം, ഗീത രാമകൃഷ്ണൻ, പ്രിജേഷ് അളോറ, സി. രജീഷ്, വി.എം. പ്രശോഭ്, ബേബി ജോസഫ്, പി.എം. വിവേക് , പി. ദിലീപ് കുമാർ, കെ. ശിവശങ്കരൻ, കൗൺസിലർമാരായ പി.പി. ജയലക്ഷ്മി, എൻ. സിന്ധു, സി.കെ. അനിത, വി. പുഷ്പ എന്നിവർ പങ്കെടുത്തു. കൗൺസിലർ എ.കെ. ഷൈജു സ്വാഗതവും ഏരിയ വൈസ് പ്രസിഡൻ് പി. ജിനേഷ് നന്ദിയും പറഞ്ഞു.
Iritty