അയ്യൻകുന്ന് : അയ്യങ്കുന്ന് ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ പരിപാടി ഉദ്ഘാടനം ചെയ്തു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഐസക് ജോസഫ് മെമ്പർമാരായ മിനി വിശ്വനാഥൻ, ജോസഫ് വട്ടുകുളം, എ വൺ ജോസ്,കൃഷി ഓഫീസർ ശരത് കൃഷ്ണ കേന്ദ്ര വിള ഇൻഷുറൻസ് താലൂക്ക് കോഡിനേറ്റർ അശ്വിനി കൃഷി അസിസ്റ്റന്റ് പ്രതീഷ്, സുമയ. കെ എന്നിവർ സംസാരിച്ചു. ഞാറ്റുവേല ചന്തയോട് അനുബന്ധിച്ച് സൗജന്യ കുരുമുളക് തൈ വിതരണം നടത്തി.
Karshakachandha