കേളകം:കേളകം ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ കളിക്കള പ്രഖ്യാപന ചടങ്ങിൽ മേഖലയിലെ മാധ്യമ പ്രവർത്തകരെ ആദരിച്ചു. കേളകം പഞ്ചായത്തിൻ്റെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ മാധ്യമങ്ങൾ തുടരുന്ന ജാഗ്രത പ്രശംസിക്കപ്പെട്ടു.
എല്ലാ വാർഡിലും കളിക്കളങ്ങളുള്ള സംസ്ഥാനത്തെ ആദ്യ ഗ്രാമപഞ്ചായത്തായി കേളകം പഞ്ചായത്തിനെ സ്പീക്കർ എ.എൻ.ഷംസീർ പ്രഖ്യാപിച്ച വേദിയിലാണ് മാധ്യമ പ്രവർത്തകർക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഉപഹാരങ്ങൾ സമ്മാനിച്ചത്.സാംസ്കാരിക- കായിക മേഖലകളിലെ ശ്രദ്ധേയമായ ഇടപെടലുകളിലൂടെ പഞ്ചായത്തുമായി കൈകോർത്തവരെയും ,കായിക പ്രതിഭകളെയും,പ്രമുഖരെയും ചടങ്ങിൽ ആദരിച്ചു.കേളകം സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ ചടങ്ങിൽ സ്വതന്ത്ര കായിക ഗവേഷകർ പ്രസാദ് വി ഹരിദാസൻ, പഞ്ചായത്ത് സിക്രട്ടറി എം.പൊന്നപ്പൻ, ജില്ലാ പഞ്ചായത്തംഗം വി.ഗീത, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ്, പഞ്ചായത്തംഗം സജീവൻ പാലുമി, വിവിധ രാഷ്ട്രീയ-സാമൂഹ്യ സംഘടനാ പ്രതിനിധികളായ കെ.സി ജോർജ്, ജോൺ പടിഞ്ഞാലി, എം.വി.മാത്യു മാസ്റ്റർ, കെ.ജി.വിജയ പ്രസാദ് എന്നിവർ പങ്കെടുത്തു.
Kelakam




































