തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയിലൂടെ കേരളത്തില്‍ ആര്‍എസ്എസ് നയം നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. 47 ലക്ഷത്തോളം വിദ്യാർഥികളെ ബാധിക്കുന്ന പ്രശ്നമാണിതെന്നും കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യം വിട്ടുവീഴ്ച ചെയ്യാതെയാണ് ഫണ്ട് വാങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.
പാഠപുസ്തകം തയാറാക്കുന്നത് സർക്കാർ തന്നെയാണ്. എൻഇപിയിൽ ഇത് പറയുന്നുണ്ട്. ഏത് നിമിഷവും വേണമെങ്കിലും പിൻമാറാം എന്ന് എംഒയുവിൽ ഉണ്ട്. രണ്ട് കക്ഷികളും തമ്മിൽ ആലോചിച്ചോ, കോടതിയിൽ പോയോ പിന്മാറാമെന്നും മന്ത്രി പറഞ്ഞു.കേന്ദ്ര നിര്‍ദേശത്തില്‍ പറയുന്നതും കേരളത്തിന് തെറ്റാണെന്ന് തോന്നുന്നതുമായി കാര്യങ്ങള്‍ നടപ്പാക്കില്ല. സിലബസില്‍ ഉള്‍പ്പെടെ മാറ്റം വരുത്തില്ല. പണം നഷ്ടപ്പെടുത്താന്‍ പാടില്ലെന്നതാണ് വിദ്യാഭ്യാസ വകുപ്പ് ചിന്തിക്കുന്നത്.പദ്ധതിയിലേക്ക് 165 സ്കൂള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ പദ്ധതിയില്‍ പറയുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ ഇവിടങ്ങളില്‍ നടപ്പാക്കേണ്ടതില്ല. പാഠപുസ്തങ്ങള്‍ ഇറക്കുന്നതിനുള്ള എല്ലാ അധികാരങ്ങളും സര്‍ക്കാരിനാണ്.
എന്‍ഇപിയില്‍ പറയുന്ന മിക്ക കാര്യങ്ങളും കേരളത്തില്‍ നടപ്പായതാണ്. എസ്എസ്കെ ഫണ്ടിനത്തില്‍ കേരളത്തിന് ലഭിക്കേണ്ട 1500 കോടി രൂപ ലഭിക്കാന്‍ വേണ്ടിമാത്രമാണ് പദ്ധതിയോട് സഹകരിച്ചത്.പട്ടിക ജാതി- പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് വേണ്ട സഹായം ഭിന്നശേഷിക്കാരും, ഓട്ടിസം ബാധിതരുമായ കുട്ടികള്‍ക്ക് വേണ്ട പരിചരണം എന്നിവയ്ക്ക് എല്ലാം ആവശ്യമായ ഫണ്ടാണ് കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ടത്.ഈ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്കുള്‍പ്പെടെ രണ്ട് മാസമായി ശമ്പളം നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.കേരളത്തിൽ ആർഎസ്എസ് നേതാക്കളെ കുറിച്ച് പഠിപ്പിക്കില്ല. അത് കെ. സുരേന്ദ്രന്റെ സ്വപ്നം മാത്രമാണ്. ബദൽ പാഠപുസ്തകം ഇറക്കിയ സംസ്ഥാനമാണ് കേരളം. കേന്ദ്ര ഫണ്ട് ഉപേക്ഷിക്കാനാവില്ല. സിപിഐ എതിർപ്പ് നേതാക്കൾ തമ്മിൽ തീരുമാനിക്കട്ടെ.എംഒയുവിൽ ഒപ്പിടുന്നതിന് മുമ്പ് നിയമോപദേശം തേടിയിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ പറയുന്നില്ല. എസ്എസ്കെ ഫണ്ടിന്റെ ആദ്യ ഗഡു ഉടൻ കിട്ടും. പദ്ധതിയുമായി ബന്ധപ്പെട്ട ഒന്നും കേരളത്തിൽ നടപ്പാക്കില്ല. എംഒയുവിൽ ഒപ്പിട്ടാലെ ഫണ്ട് കിട്ടുകയുള്ളൂ. പല ഫണ്ടും കിട്ടേണ്ടതുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
Vsivankutty







































