‘മെസിയുടെ പേരിൽ കേരളത്തിലെ ജനങ്ങളെ കബളിപ്പിച്ചു, അർജന്റീനയിൽ പോയി ഫോട്ടോ എടുത്തു പറ്റിച്ചു, മുട്ടിൽ കേസ് ഇപ്പോൾ എന്തായി’: പി കെ ഫിറോസ്

‘മെസിയുടെ പേരിൽ കേരളത്തിലെ ജനങ്ങളെ കബളിപ്പിച്ചു, അർജന്റീനയിൽ പോയി ഫോട്ടോ എടുത്തു പറ്റിച്ചു, മുട്ടിൽ കേസ് ഇപ്പോൾ എന്തായി’: പി കെ ഫിറോസ്
Oct 26, 2025 02:42 PM | By Remya Raveendran

തിരുവനന്തപുരം :   കുറെ മാസങ്ങളായി കായിക മന്ത്രി ജനങ്ങളെ പറ്റിക്കുന്നുവെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. മന്ത്രിയുടെ ആദ്യ പ്രഖ്യാപന പ്രകാരം മെസി കേരളത്തിൽ ഇപ്പോൾ കളിക്കണം. എന്നാൽ ഇപ്പോൾ വന്ന വാർത്ത മെസി കേരളത്തിൽ മെസി കളിക്കില്ല എന്നതാണ്. നികുതി പണം കൊണ്ട് മെസിയുടെ പേരിൽ മന്ത്രി കറങ്ങിയെന്നും ഫിറോസ് വിമർശിച്ചു.

കായിക മന്ത്രി മറുപടി പറയണം. സ്പോൺസറെ എങ്ങനെ തീരുമാനിച്ചു. അതിന്റെ മാനദന്ധം എന്താണ്? എന്താണ് റിപ്പോട്ടർ ഉടമയുടെ യോഗ്യത. മെങ്കോ ഫോൺ തട്ടിപ്പ് നടത്തിയവർ ആണ്. ബാങ്ക് ഓഫ് ബറോഡയിൽ നിന്നും വ്യാജ രേഖ ചമച് കോടികൾ തട്ടിയ കേസിൽ പ്രതികൾ ആണ്. എസ്ബിഐ തട്ടിപ്പിൽ പ്രതി ആണ്. മുട്ടിൽ മരം മുറി കേസിൽ പ്രതികൾ ആണ്. കർഷകരെ പറ്റിച്ചു മരം മുറിച്ചു കടത്തി. മുട്ടിൽ മരം മുറി കേസിലെ പ്രതികൾ ആയത് ആണോ സ്പോൺസർഷിപ്പ് യോഗ്യതയെന്നും ഫിറോസ് ചോദിച്ചു.

മീനങ്ങാടി പൊലീസിൽ 13 കേസ് ഉണ്ട് അവർക്ക് എതിരെ. റൗഡി പട്ടികയിൽ ഉണ്ട് ഇവർ. ചൂരൽ മല ദുരന്ത സമയത്ത് ടൗൺ ഷിപ്പ് എന്ന് പറഞ്ഞു. ചെയ്തോ? കലൂർ സ്റ്റേഡിയം നവീകരിക്കുന്നു. 2000 പേർ പണി എടുക്കുന്നു എന്ന് പറയുന്നു. 100ൽ താഴെ ആളുകൾ മാത്രം ആണ് അവിടെയുള്ളത്. നവംബറിൽ മെസി വരുന്നുണ്ടേൽ ഇങ്ങനെ ആണോ പണി നടക്കുക.

മെസിയെ കൊണ്ട് വരാൻ ഇവർ ഉദ്ദേശിച്ചില്ല മെസി വരും എന്ന് പറഞ്ഞു പ്രചരണം നടത്തിപറ്റിക്കുക. അർജന്റീനയിൽ പോയി ഫോട്ടോ എടുത്തു പറ്റിച്ചു. മെസി യെ കൊണ്ട് വരുന്നു എന്ന മറവിൽ ഒരു ഉടായിപ്പ് നടത്തി. 139കോടി അങ്ങോട്ട് അയച്ച പണം ഏതാണ്. കള്ളപണം ആണോ അങ്ങോട്ട് അയച്ചത്. കലൂർ സ്റ്റേഡിയം എങ്ങനെ സ്വകാര്യ വ്യക്തി നവീകരിക്കും. ഇതിനു നടപടി ക്രമം ഉണ്ട്. പോലീസ് ഉന്നത ഉദ്യോഗസ്ഥർകു ഒപ്പം പ്രതികൾക്ക് ഇരിക്കാൻ മന്ത്രി അവസരം നൽകുന്നുവെന്നും ഫിറോസ് പറഞ്ഞു.

മുട്ടിൽ കേസ് ഇപ്പോൾ എന്തായി. കായിക മന്ത്രി മറുപടി പറയണം. കായിക മന്ത്രി 13 ലക്ഷം സർക്കാർ പണം ചിലവഴിച്ചു. മെസ്സിയുടെ പേരിൽ കേരള ജനങ്ങളെ കബളിപിച്ചു. പണം അയച്ച രേഖകൾ പുറത്തു വിടണം. കായിക മന്ത്രിയുടെ പങ്കു വ്യക്തമാക്കണം. നിരവധി തട്ടിപ്പ് കേസിൽ പ്രതിയായ ഒരാൾ എങ്ങനെ സർക്കാർ സ്പോൺസർ ആക്കിയത് എന്ത് കൊണ്ട്.

വീട്ടിലെ കല്യാണം ഈവന്റ് തട്ടിപ്പ് കാരെ ഏല്പിക്കുമോ. വഞ്ചന, തട്ടിപ്പ് നടത്തിയ പ്രതികൾ എങ്ങനെ സർക്കാർ സ്പോൺസർ ആയി. കേസിൽ നിന്നും രക്ഷപെടൽ ഇവരുടെ ലക്ഷ്യം. കായിക മന്ത്രി മറുപടി പറയണം. ഉണ്ണി കൃഷ്ണൻ പോറ്റിയെ സ്വർണ്ണ പാളി ഏല്പിച്ചത് പോലെ ആണ് ഇത്. മെസി ഇടപാട് :കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കായിക മന്ത്രി സംസ്ഥാന സർക്കാരിന്റെ ഭാഗം ആണോ. കായിക മന്ത്രി മുഖ്യമന്ത്രി അറിയാതെ ഈ കരാർ ഉണ്ടാക്കുമോ. ഒരു രൂപ പോലും അർജന്റീനക്കു നൽകിയിട്ട് ഉണ്ടാകില്ല. ഇത് സംസ്ഥാന സർക്കാരിന് വേണ്ടി ആണ്. പണം അയച്ചത് എങ്ങനെ എന്ന് പറയണം. കായിക മന്ത്രിക്കു എന്തൊക്കെയോ മറച്ചു വെക്കാനുണ്ട്

മന്ത്രി യുടെ നീക്കങ്ങൾ എല്ലാം ദുരൂഹം. സമ്പത്തീക താല്പര്യം ആണോ പിന്നിൽ നടത്തിയ ഇടപാട് തുറന്നു പറയണം. മെസി എന്ന് കേൾക്കുമ്പോൾ മന്ത്രി അബ്ദുൽ റഹ്മാനു ഹാലിളകുന്നത് എന്ത് കൊണ്ട്?

നിഷ്പക്ഷ അന്വേഷണം നടക്കണം. മെസി വരാൻ ഒരു നടപടിയും സ്വീകരിചിട്ടില്ല. കോടികളുടെ തട്ടിപ്പ് നടത്തുന്ന ആൾക്ക് വ്യാജ രേഖകൾ ചമച്ചു പറ്റിക്കാൻ കഴിയും. വ്യാജ പ്രചരണം ആണ്, ആസൂത്രിതമാണ്. മെസി വരാൻ പോകുന്നില്ല, ഇത് ഫിഫ യുടെ തലയിൽ വെച്ച് ഒഴിയും. സർക്കാർ സംവിധാനത്തെ വിഡ്ഢികൾ ആക്കുന്നു. മെസി വന്നില്ലേൽ മെസിക്കു നഷ്ടം എന്ന് പറയുന്നത് ഒക്കെ കേൾക്കേണ്ടി വരുന്നുവെന്നും പി കെ ഫിറോസ് പരിഹസിച്ചു.





Pkfiross

Next TV

Related Stories
അടിമാലി മണ്ണിടിച്ചിൽ; ബിജുവിന്റെ മകളുടെ പഠന ചെലവ് നഴ്സിങ് കോളജ് ഏറ്റെടുക്കും

Oct 26, 2025 04:47 PM

അടിമാലി മണ്ണിടിച്ചിൽ; ബിജുവിന്റെ മകളുടെ പഠന ചെലവ് നഴ്സിങ് കോളജ് ഏറ്റെടുക്കും

അടിമാലി മണ്ണിടിച്ചിൽ; ബിജുവിന്റെ മകളുടെ പഠന ചെലവ് നഴ്സിങ് കോളജ്...

Read More >>
സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത, നാളെ 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്

Oct 26, 2025 03:54 PM

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത, നാളെ 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത, നാളെ 10 ജില്ലകളിൽ മഴ...

Read More >>
പി​എം ശ്രീ ​പ​ദ്ധ​തി; ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളെ​ക്കു​റി​ച്ച് കേ​ര​ള​ത്തി​ൽ പ​ഠി​പ്പി​ക്കി​ല്ല, പാ​ഠ​പു​സ്ത​കം ത​യാ​റാ​ക്കു​ന്ന​ത് സ​ർ​ക്കാ​ർ:  വി.​ശി​വ​ൻ​കു​ട്ടി

Oct 26, 2025 03:32 PM

പി​എം ശ്രീ ​പ​ദ്ധ​തി; ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളെ​ക്കു​റി​ച്ച് കേ​ര​ള​ത്തി​ൽ പ​ഠി​പ്പി​ക്കി​ല്ല, പാ​ഠ​പു​സ്ത​കം ത​യാ​റാ​ക്കു​ന്ന​ത് സ​ർ​ക്കാ​ർ: വി.​ശി​വ​ൻ​കു​ട്ടി

പി​എം ശ്രീ ​പ​ദ്ധ​തി ; ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളെ​ക്കു​റി​ച്ച് കേ​ര​ള​ത്തി​ൽ പ​ഠി​പ്പി​ക്കി​ല്ല, പാ​ഠ​പു​സ്ത​കം ത​യാ​റാ​ക്കു​ന്ന​ത്...

Read More >>
കടയിൽ നിന്ന് വാങ്ങിയ കൂൺ കഴിച്ചു, ദേഹാസ്വാസ്ഥ്യം; പാറശാലയിൽ 11കാരി ആശുപത്രിയിൽ

Oct 26, 2025 02:30 PM

കടയിൽ നിന്ന് വാങ്ങിയ കൂൺ കഴിച്ചു, ദേഹാസ്വാസ്ഥ്യം; പാറശാലയിൽ 11കാരി ആശുപത്രിയിൽ

കടയിൽ നിന്ന് വാങ്ങിയ കൂൺ കഴിച്ചു, ദേഹാസ്വാസ്ഥ്യം; പാറശാലയിൽ 11കാരി...

Read More >>
സുരക്ഷാ ബോധവൽക്കരണ ക്ലാസും,ഫയർ എസ്റ്റിങ്ക്വിഷറുകളുടെ കൈമാറ്റവും സംഘടിപ്പിച്ചു

Oct 26, 2025 02:15 PM

സുരക്ഷാ ബോധവൽക്കരണ ക്ലാസും,ഫയർ എസ്റ്റിങ്ക്വിഷറുകളുടെ കൈമാറ്റവും സംഘടിപ്പിച്ചു

സുരക്ഷാ ബോധവൽക്കരണ ക്ലാസും,ഫയർ എസ്റ്റിങ്ക്വിഷറുകളുടെ കൈമാറ്റവും...

Read More >>
പി എം ശ്രീ; പദ്ധതിയിൽ ഒപ്പിട്ടത് നിയമവകുപ്പിന്റെ ഉപദേശം മറികടന്ന്

Oct 26, 2025 02:07 PM

പി എം ശ്രീ; പദ്ധതിയിൽ ഒപ്പിട്ടത് നിയമവകുപ്പിന്റെ ഉപദേശം മറികടന്ന്

പി എം ശ്രീ; പദ്ധതിയിൽ ഒപ്പിട്ടത് നിയമവകുപ്പിന്റെ ഉപദേശം...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall