തളിപ്പറമ്പ് : തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഫയർ & റെസ്ക്യൂ സർവീസസിന്റെ സഹകരണത്തോടു കൂടി സുരക്ഷാ ബോധവൽക്കരണ ക്ലാസും,ഫയർ എസ്റ്റിങ്ക്വിഷറുകളുടെ കൈമാറ്റവും സംഘടിപ്പിച്ചു. തളിപ്പറമ്പിൽ വൻ അഗ്നിബാധ ഉണ്ടായ പശ്ചാത്തലത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.വ്യാപാരി ഭവനിൽ നടന്ന ചടങ്ങ് ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കർ ഉദ്ഘാടനം ചെയ്ത് ക്ലാസ് അവതരണം നടത്തി.
ചടങ്ങിൽ വെച്ച് പയ്യന്നൂർ സ്വദേശിയും എസ്എം ഫയർ വർക്ക്സ് ഉടമയുമായ ടിവി സൂരജ് അഗ്നിശമന ഉപകരണങ്ങൾ ജില്ലാ ഫയർ ഓഫീസർക്ക് കൈമാറി.അഗ്നിബാധയുടെ ദുരിതം പേറുന്ന തളിപ്പറമ്പയിലെ കച്ചവടക്കാർക്ക് 101 ഫയർ എസ്റ്റിങ്ക്വിഷറുകളാണ് ഇദ്ദേഹം സൗജന്യമായി നൽകിയത്. നഗരത്തിന്റെ ചരിത്രത്തിൽ ഇതുവരെ കാണാത്ത വൻ അഗ്നിബാധയിൽ വെണ്ണീറായത് നിരവധി വ്യാപാരസ്ഥാപനങ്ങൾ ആയിരുന്നു. അഗ്നിബാധയിൽ . കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചു. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടായാൽ അവയെ സ്വയം പ്രതിരോധിക്കുവാനും, സാഹചര്യങ്ങളിൽ മികച്ച രീതിയിൽ രക്ഷാപ്രവർത്തനം നടത്തുവാനും എസ്റ്റിങ്ക്വിഷുകൾ ഉപയോഗപ്രദമാകും. ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്ന് വ്യാപാരികൾ കൂട്ടിച്ചേർത്തു.ചടങ്ങിൽ വച്ച് ജില്ലാ ഫയർ ഓഫീസർ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു.
തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ എസ് റിയാസ് അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ സ്റ്റേഷൻ ഓഫീസർ കുര്യാക്കോസ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഹരിനാരായണൻ, കെ എം അഷ്‌റഫ്, വി താജുദ്ദീൻ, കെ വി ഇബ്രാഹിംകുട്ടി തുടങ്ങിയവർ സംസാരിച്ചു.
Fireandresqueclass






































