സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത, നാളെ 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത, നാളെ 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്
Oct 26, 2025 03:54 PM | By Remya Raveendran

കോഴിക്കോട് : സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. ഇന്നും നാളെയും വടക്കൻ കേരളത്തിൽ മഴ കനത്തേക്കും. തൃശ്ശൂർ മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട്. നാളെ 10 ജില്ലകളിൽ മഴമുന്നറിയിപ്പ്. കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തി.

മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യത. ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായും തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു.

ഒക്ടോബർ 27-നു രാവിലെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിന്റെയും ഭാഗങ്ങളിൽ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി, ഒക്ടോബർ 28-നു രാവിലെയോടെ ഒരു തീവ്ര ചുഴലിക്കാറ്റായി വീണ്ടും ശക്തിപ്രാപിക്കും.

ഒക്ടോബർ 28-നു വൈകുന്നേരത്തോടെ ആന്ധ്രാ പ്രദേശ് തീരത്ത് മച്ചിലിപട്ടണംത്തിനും കാലിംഗപട്ടണത്തിനും ഇടയിൽ, കാക്കിനടക്കു സമീപം തീവ്ര ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.



Content Highlight: Rainalert

Next TV

Related Stories
കർഷക സഭയും ഞാറ്റുവേല ചന്തയും ഉത്ഘാടനം സംഘടിപ്പിച്ചു

Jun 28, 2026 10:57 AM

കർഷക സഭയും ഞാറ്റുവേല ചന്തയും ഉത്ഘാടനം സംഘടിപ്പിച്ചു

കർഷക സഭയും ഞാറ്റുവേല ചന്തയും ഉത്ഘാടനം...

Read More >>
സംസ്ഥാനത്തെ 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക് ഇന്ന് പോളിയോ തുള്ളിമരുന്ന് നൽകും

Jun 28, 2026 10:32 AM

സംസ്ഥാനത്തെ 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക് ഇന്ന് പോളിയോ തുള്ളിമരുന്ന് നൽകും

സംസ്ഥാനത്തെ 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക് ഇന്ന് പോളിയോ തുള്ളിമരുന്ന്...

Read More >>
തീ​വ്രമ​ഴ​യ്ക്കു സാ​ധ്യ​ത; നാ​ല് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

Jun 28, 2026 09:30 AM

തീ​വ്രമ​ഴ​യ്ക്കു സാ​ധ്യ​ത; നാ​ല് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തീ​വ്രമ​ഴ​യ്ക്കു സാ​ധ്യ​ത; നാ​ല് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച്...

Read More >>
കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

Jun 28, 2026 09:25 AM

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി...

Read More >>
ഡോക്ട​ർ നിയമ​നം

Jun 28, 2026 06:58 AM

ഡോക്ട​ർ നിയമ​നം

ഡോക്ട​ർ...

Read More >>
ജില്ലാതല മയക്കുമരുന്ന് വിരുദ്ധ ദിനാചരണം നടത്തി

Jun 28, 2026 06:47 AM

ജില്ലാതല മയക്കുമരുന്ന് വിരുദ്ധ ദിനാചരണം നടത്തി

മയക്കുമരുന്ന് വിരുദ്ധ ദിനാചരണം...

Read More >>
Top Stories










News Roundup






Entertainment News