പേരാവൂർ : സിപിഐ നൂറാം വാർഷികത്തിന്റെ ഭാഗമായി പേരാവൂർ പഞ്ചായത്ത് സിപിഐ കുടുംബ സദസ്സും മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഐ നേതാവുമായിരുന്ന സി കരുണാകരൻ നായർ അനുസ്മരണവും സംഘടിപ്പിച്ചു.
സിപിഐ ജില്ലാ അസി. സെക്രട്ടറി എ പ്രദീപൻ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സി. അംഗം വി ഷാജി അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ, ലോക്കൽ സെക്രട്ടറി കെ ടി മുസ്തഫ, രീഷ്മ സന്തോഷ്, സ്മിത പി എം, കെ രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. മുതിർന്ന പാർട്ടി അംഗങ്ങളെയും വിവിധ രംഗങ്ങളിലെ പ്രതിഭകളെയും അനുമോദിച്ചു.
Peravoor







































