മുഴക്കുന്ന്:മുഴക്കുന്ന് പി എച്ച് സിയിലെ ലാബിന്റെ ഉദ്ഘാടനവും പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ നിര്‍വഹിച്ചു. മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ബിന്ദു അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പീയുഷ് എം നമ്പൂതിരിപ്പാട് മുഖ്യാതിഥിയായി.
ഗ്രാമപഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്ന് 19 ലക്ഷം രൂപ ചെലവഴിച്ചാണ് ലാബ് നിര്‍മിച്ചത്. ഹെല്‍ത്ത് ഗ്രാന്റ് ഫണ്ടില്‍ നിന്ന് അനുവദിച്ച 55 ലക്ഷം രൂപ ഉപയോഗിച്ചാണ് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ പുതിയ മെയിന്‍ ബ്ലോക്ക് നിര്‍മിക്കുന്നത്.
മുഴക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി വിനോദ്, സ്ഥിരം സമിതി അധ്യക്ഷരായ കെ.വി ബിന്ദു, എ വനജ, സി.കെ ചന്ദ്രന്‍, പഞ്ചായത്തംഗങ്ങളായ കെ മോഹനന്‍, സിബി ജോസഫ്, കെ.വി റഷീദ്, ധന്യ രാകേഷ്, ഷഫീന മുഹമ്മദ്, എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ പി അനില്‍ കുമാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ അമലു വി ഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
Muzhakkunnu





































