ഇരിട്ടി : ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴ് ലക്ഷം രൂപ ചെലവിൽ കോൺക്രീറ്റ് വർക്ക് പൂർത്തീകരിച്ച മുടിക്കയം തുടിമരം കൊല്ലി കുന്ന് റോഡിന്റെ ഉദ്ഘാടനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരി റെജി വാർഡ് മെമ്പർ ബിജോയ് പ്ലാത്തോട്ടം പഞ്ചായത്ത് മെമ്പർമാരായ സജി മച്ചിത്താനി, എൽസമ്മ, ശ്രീജ സുരേഷ് എന്നിവർ സംസാരിച്ചു
Iritty




































