തിരുവനന്തപുരം : സംസ്ഥാന ശാസ്ത്രോത്സവത്തിൽ പ്രവർത്തി പരിചയ മേളയിൽ ബഡ്ഡിംഗ് ലെയറിംഗ് ക്രാഫ്റ്റിംഗിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ പത്താം തരം വിദ്യാർത്ഥി ജൊഹാൻ തോമസിനെ ആദരിച്ചു. സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കരത്താഴത്ത് അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഹെഡ് മാസ്റ്റർ ജോസ് സ്റ്റീഫൻ ,PTA പ്രസിഡന്റ് ജെയിംസ് അഗസ്റ്റിൻ, അടയ്ക്കാത്തോട് ജി.യു പി.സ്കൂൾ എച്ച് എം--ഇൻ ചാർജ്ജ് ഷാജി കൊല്ലാർ തോട്ടം , സ്കൂൾ ലീഡർ കാതറിൻ ട്രീസ സ്റ്റീഫൻ,തോമസ് പടിയക്കണ്ടത്തിൽ , റിജോയ് എം എം ,മഞ്ജുള എ എന്നിവർ പ്രസംഗിച്ചു. കേരള സ്കൂൾ കലോത്സവ , ശാസ്ത്രമേള ജില്ലാ , സംസ്ഥാന തല വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
Adakkathod



.jpeg)

_(4).jpeg)


.jpeg)


_(4).jpeg)





















