കൂടാളി : അതീവ പരിസ്ഥിതി പ്രാധാന്യമുള്ള നിത്യഹരിത മഴക്കാടായ സൈലന്റ് വാലിയിൽ വനം വകുപ്പിന്റെയും കൂടാളി ഹയർ സെക്കൻഡറി സ്കൂൾ റോവർ& റേഞ്ച്ർ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ത്രിദിന പ്രകൃതി പഠന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.
40 വിദ്യാർത്ഥികളും നാല് അധ്യാപകരും മൂന്ന് ദിവസത്തെ യാത്രയിൽ പങ്കെടുത്തു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ മണികണ്ഠൻ, ഫോറസ്റ്റ് അസിസ്റ്റന്റ് ഷിജു ബാബു, വാച്ചർമാർ എന്നിവർ വിദ്യാർത്ഥികൾക്ക് വന ആവാസ വ്യവസ്ഥയെപ്പറ്റി ക്ലാസ് നൽകി. രണ്ടാം ദിവസം പ്രഭാത ഭക്ഷണത്തിനുശേഷം അതിദുർഘടമായ അഞ്ചു കിലോമീറ്റർ വനത്തിലൂടെയുള്ള ട്രക്കിംഗ്, ദേശീയോദ്യാനത്തിന്റെ ബഫർ ഏരിയയിലേക്കുള്ള യാത്രയും പക്ഷി നിരീക്ഷണത്തിന്റെ ഭാഗമായി നാൽപ്പതിൽപരം പക്ഷികളെ മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും പക്ഷി സർവ്വേയും നടത്തിയാണ് ഞങ്ങളുടെ ക്യാമ്പ് അവസാനിച്ചത്.റോവർ സ്കൗട്ട് ലീഡർ നിതീഷ് ഒ വി, റേഞ്ച്ർ ലീഡർ വിനീത കെ ടി, ശ്രീജിത്ത് ടി, ദീപ വി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Koodali Higher Secondary School Rover and Ranger Unit conducted a three-day nature study camp


.jpeg)
.jpeg)
.jpeg)
.jpeg)

.jpeg)
.jpeg)

.jpeg)
.jpeg)

_(4).jpeg)





















