ചാവേറാക്രമണം രക്തസാക്ഷിത്വം: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപത്തെ സ്‌ഫോടനത്തെ ന്യായീകരിച് ഉമര്‍ നബി

ചാവേറാക്രമണം രക്തസാക്ഷിത്വം: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപത്തെ സ്‌ഫോടനത്തെ ന്യായീകരിച്  ഉമര്‍ നബി
Nov 18, 2025 11:34 AM | By sukanya

ഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപത്തെ സ്‌ഫോടനത്തെ ന്യായീകരിച്ചുള്ള ചാവേര്‍ ഉമര്‍ നബിയുടെ വീഡിയോ പുറത്ത്. ചാവേറാക്രമണത്തിന് മുമ്പുള്ള വീഡിയോ ആണ് പുറത്തുവന്നത്. ചാവേറാക്രമണം രക്തസാക്ഷിത്വമെന്ന് വീഡിയോയില്‍ ഉമര്‍ നബി പറയുന്നു.

അതിനിടെ സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്ത സംഭവത്തില്‍ അറസ്റ്റിലായ ഫരീദാബാദ് വെള്ളക്കോളര്‍ സംഘം ആശയവിനിമയത്തിന് ഉപയോഗിച്ചത് ടെലിഗ്രാം എന്ന് എന്‍ഐഎ. സ്‌ഫോടക വസ്തുവിന് ഉപയോഗിച്ച കോഡ് ബിരിയാണി എന്നാണ്. ആക്രമണപദ്ധതിക്ക് നല്‍കിയ കോഡ് വിരുന്ന് എന്നര്‍ഥം വരുന്ന ദാവത്ത് എന്ന വാക്കാണ്. എന്‍ഐയുയുടെ റിമാന്റ് റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യമുള്ളത്.

അതേസമയം ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ലുക്മാന്‍, വിനയ് പഥക് എന്നിവരാണ് മരിച്ചത്.അതിനിടെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ശ്രീനഗറില്‍ നിന്ന് ഒരാളെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു. കേസില്‍ എന്‍ഐഎ നടത്തുന്ന രണ്ടാമത്തെ അറസ്റ്റ് ആണ് ഇത്. ജാസിര്‍ ബിലാല്‍ വാനി എന്ന ഡാനിഷ് ആണ് അറസ്റ്റിലായത്. ഭീകരാ ക്രമണത്തിന് സാങ്കേതിക സഹായം നല്‍കിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ആക്രമണം നടത്താന്‍ പദ്ധതി തയ്യാറാക്കിയതായി എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

അതേസമയം, കുറ്റവാളികള്‍ ഏത് പാതാളത്തില്‍ പോയി ഒളിച്ചാലും പിടികൂടുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കും.ഭീകരതയുടെ വേര് അറക്കുക എന്നത് തങ്ങളുടെ കൂട്ടായ പ്രതിബദ്ധതയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ ആയിരുന്നു പരാമര്‍ശം.

delhi

Next TV

Related Stories
മണത്തണ ചപ്പാരം ക്ഷേത്രത്തിൽ മണ്ഡലകാല ഭജന മഹോത്സവം ആരംഭിച്ചു

Nov 18, 2025 12:16 PM

മണത്തണ ചപ്പാരം ക്ഷേത്രത്തിൽ മണ്ഡലകാല ഭജന മഹോത്സവം ആരംഭിച്ചു

മണത്തണ ചപ്പാരം ക്ഷേത്രത്തിൽ മണ്ഡലകാല ഭജന മഹോത്സവം...

Read More >>
ആളില്ലാത്ത സ്ഥലങ്ങളിലും എന്യൂമറേഷന്‍ ഫോം നല്‍കിയതായി കാണിക്കണം: ബിഎല്‍ഒമാര്‍ക്ക് ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ നിര്‍ദേശം

Nov 18, 2025 11:36 AM

ആളില്ലാത്ത സ്ഥലങ്ങളിലും എന്യൂമറേഷന്‍ ഫോം നല്‍കിയതായി കാണിക്കണം: ബിഎല്‍ഒമാര്‍ക്ക് ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ നിര്‍ദേശം

ആളില്ലാത്ത സ്ഥലങ്ങളിലും എന്യൂമറേഷന്‍ ഫോം നല്‍കിയതായി കാണിക്കണം: ബിഎല്‍ഒമാര്‍ക്ക് ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ...

Read More >>
കൂടാളി ഹയർ സെക്കൻഡറി സ്കൂൾ റോവർ ആൻഡ് റേഞ്ച്ർ യൂണിറ്റ് ത്രിദിന പ്രകൃതി പഠന സഹവാസ ക്യാമ്പ് നടത്തി

Nov 18, 2025 11:13 AM

കൂടാളി ഹയർ സെക്കൻഡറി സ്കൂൾ റോവർ ആൻഡ് റേഞ്ച്ർ യൂണിറ്റ് ത്രിദിന പ്രകൃതി പഠന സഹവാസ ക്യാമ്പ് നടത്തി

കൂടാളി ഹയർ സെക്കൻഡറി സ്കൂൾ റോവർ ആൻഡ് റേഞ്ച്ർ യൂണിറ്റ് ത്രിദിന പ്രകൃതി പഠന സഹവാസ ക്യാമ്പ്...

Read More >>
വോട്ടെടുപ്പ് ദിനങ്ങളിൽ അവധി പ്രഖ്യാപിച്ചു

Nov 18, 2025 11:05 AM

വോട്ടെടുപ്പ് ദിനങ്ങളിൽ അവധി പ്രഖ്യാപിച്ചു

വോട്ടെടുപ്പ് ദിനങ്ങളിൽ അവധി...

Read More >>
കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമാകും

Nov 18, 2025 11:01 AM

കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമാകും

കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന്...

Read More >>
എസ്ഐആർ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രിം കോടതിയിൽ

Nov 18, 2025 10:43 AM

എസ്ഐആർ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രിം കോടതിയിൽ

എസ്ഐആർ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രിം...

Read More >>
Top Stories

News Roundup

Entertainment News