മണത്തണ: മണത്തണ പൈതൃക ഫോറത്തിന്റെ (എംപിഎഫ്) നേതൃത്വത്തിൽ മണ്ഡലകാല ഭജന മഹോത്സവം ആരംഭിച്ചു. മണത്തണ ചപ്പാരം ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അമൃതാനന്ദമയി തലശ്ശേരി മാഠാധിപതി അഭേദാമൃതാനന്ദപുരി ഉദ്‌ഘാടനം ചെയ്തു. എം പി എഫ് ചെയർമാൻ ആക്കൽ കൈലാസനാഥൻ, സെക്രട്ടറി ബിന്ദു സോമൻ, കൂടത്തിൽ പവിത്രൻ തുടങ്ങിയവർ സംസാരിച്ചു. രാമചന്ദ്രൻ കടമ്പേരിയുടെ നേതൃത്വത്തിലുള്ള ഗായകർ ഭജനയിൽ പങ്കാളികളായി. നവംബർ 17 മുതൽ ഡിസംബർ 27 വരെ 41 ദിവസങ്ങളിലായാണ് ഭജന വൈകുനേരം 6:30 മുതൽ 9 മണിവരെയാണ് നടക്കുക. നിരവധി ഭജന ഗ്രൂപ്പുകൾ ഇതിന്റെ ഭാഗമാകും. ഭക്ത ജനങ്ങൾക്ക് ഭക്ഷണത്തിനുള്ള സജ്ജീകരണങ്ങളും പൈതൃക ഫോറം ഒരുക്കിയിട്ടുണ്ട്. നിരവധി ഭക്തജനങ്ങൾ ഭജന മോത്സവത്തിൽ പങ്കെടുത്തു. മണ്ഡലകാല പ്രത്യേക പൂജകളും ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ ആരംഭിച്ചിട്ടുണ്ട്.
Manadakala bajana organized by MPF in manathana

.jpeg)
.jpeg)

.jpeg)
.jpeg)


.jpeg)
.jpeg)

.jpeg)
.jpeg)

_(4).jpeg)




















