കണ്ണൂര്‍: ക്രിസ്മസ് പുതുവര്‍ഷ തിരക്ക് പരിഗണിച്ച് സര്‍വീസ് നടത്തുന്ന ബംഗളൂരു - കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ഇന്ന്. 06575 നമ്പര്‍ പ്രത്യേക ട്രെയിന്‍ വൈകിട്ട് നാലരയ്ക്ക് ബംഗളൂരു എസ്എംവിടി സ്റ്റേഷനില്‍നിന്നും പുറപ്പെടും. വ്യാഴം രാവിലെ 7.50ന് കണ്ണൂരില്‍ എത്തും. പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിയാണ് ട്രെയിനിന് കേരളത്തില്‍ അനുവദിച്ചിരിക്കുന്ന സ്‌റ്റോപ്പുകള്‍. ട്രെയിന്‍ വ്യാഴം രാവിലെ 10ന് (06576 നമ്പര്‍ ) കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് രാത്രി 12.15ന് ബംഗളൂരുവിലെത്തും. ക്രിസ്മസ് പ്രമാണിച്ച് വ്യാഴാഴ്ച രാവിലെ എട്ടുമുതല്‍ പകല്‍ രണ്ടുവരെ മാത്രമേ റിസര്‍വേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കൂ.
special Train to Kannur







































