പേരാവൂർ: വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് ക്രിസ്മസ്-പുതുവത്സരാഘോഷവും പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും കുട്ടികൾക്കുള്ള ചിത്ര രചനാ മത്സരവും ഞായറാഴ്ച(04-01-26) നടക്കും. ഉച്ചക്ക് രണ്ടിന് റോബിൻസ് ഹാളിൽ കെവിവിഎസ് ജില്ലാ പ്രസിഡന്റ് പി.വിജയൻ ഉദ്ഘാടനം ചെയ്യും. പേരാവൂർ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ജില്ലാ വൈസ്.പ്രസിഡന്റ് കെ.കെ.സഹദേവൻ അനുമോദിക്കും.
തുടർന്ന് ചിത്രരചന മത്സരം, വിവിധ കലാമത്സരങ്ങൾ, ഗാനമേള, സ്‌നേഹവിരുന്ന് എന്നിവയുമുണ്ടാവും. പത്രസമ്മേളനത്തിൽ വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത്, സെക്രട്ടറി പി.വി.ദിനേശ്ബാബു, ഖജാഞ്ചി രാജു കുര്യാക്കോസ്, ഏരിയാ സെക്രട്ടറി എം.കെ.അനിൽ കുമാർ, ബി.പി.ഒ.ജില്ലാ ഖജാഞ്ചി എം.ബിന്ദു, ഏരിയാ ജോ.സെക്രട്ടറി എം.ശശി എന്നിവർ സംസാരിച്ചു.
Peravoor






































