പാൽചുരം : പാൽചുരം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിൽ തിരുനാൾ ജനുവരി നാലു വരെ. ഡിസംബർ 26ന് ആരംഭിച്ച തിരുനാളിന് ഫാ. സനോജ് ചിറ്ററയ്ക്കൽ കൊടിയേറ്റി. തുടർന്നുള്ള ദിവസങ്ങളിൽ ഫാ. മാത്യു പെരുമാട്ടിക്കുന്നേൽ, ഫാ. ബിജു ആനിക്കുടിലിൽ,ഫാ. തിയിൽ പാലക്കാട്ട്, ഫാ.ടോമി പുത്തൻപുരയ്ക്കൽ,ഫാ.റോബിൻ പടിഞ്ഞാറയിൽ, ഫാ.സുബിൻ ഐക്കരത്താഴത്ത്, എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. തിരുനാൾ പ്രധാന ദിവസമായ ശനിയാഴ്ച ഫാ.ജിന്റോ തട്ടുപറമ്പിൽ തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കും.
ജനുവരി 4 ഞായറാഴ്ച ഫാ. തോമസ് അറയ്ക്കൽ, ഫാ. വിജിൻ കിഴക്കരക്കാട്ട് എന്നിവർ തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കും.തുടർന്ന് തിരുനാൾ പ്രദക്ഷണവും നടക്കും.
Palchuram





































