കണ്ണൂർ : ജില്ലാ പട്ടികജാതി വികസന ഓഫീസിന്‍ കീഴില്‍ചൊക്ലി, ആലക്കോട് പഞ്ചായത്തുകളില്‍ ഒഴിവുള്ള എസ് സി പ്രമോട്ടറെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. പട്ടികജാതിയില്‍പെട്ട പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള 40 വയസ് അധികരിക്കാത്തവര്‍ക്ക് പങ്കെടുക്കാം.
ഉദ്യോഗാര്‍ഥികള്‍ ജാതി സര്‍ട്ടിഫിക്കറ്റ്, എസ്എസ്എല്‍സി, പ്ലസ് ടു, റസിഡന്‍സ്, നേറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും കോപ്പികളും സഹിതം കണ്ണൂര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ജനുവരി 19ന് രാവിലെ 10.30 ന് എത്തണം. ഫോണ്‍: 0497 2700596
Appoinment



.jpeg)




.jpeg)
.jpeg)
























