ഇരിട്ടി: ഫെബ്രുവരി 4 മുതൽ 8 വരെ കാസർഗോഡ് കുനിയയിൽ വെച്ച് നടക്കുന്ന സമസ്ത : നൂറാം വാർഷിക സമ്മേളന വിളംബരത്തിൻ്റെ ഭാഗമായിസമസ്ത കേരള ജം ഇയ്യത്തുൽ മുഅല്ലിമീൻ ഇരിട്ടി റെയിഞ്ച് സ്വാഗത സംഘം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ നൂറാം വാർഷിക സമ്മേളന വിളംബര പദയാത്ര സംഘടിപ്പിച്ചു. കീഴൂർ കെ ടി ഉസ്താദ് നഗരിയിൽ നിന്ന് ആരംഭിച്ച് ഇരിട്ടി ടൗൺ ചുറ്റി പഴയ പാലം കമാൽ ഹാജി നഗറിൽ സമാപിച്ചു.
.കെ പി നൗഷാദ് മുസ്ല്യാർ , ടി.കെ ശരീഫ് ഹാജി , കെ. ഷൗക്കത്തലി മൗലവി, അൻവർ ഹൈദരി , എം പി മുഹമ്മദ് പുന്നാട് , നാസർ ഹാജി പയഞ്ചേരി, റിയാസ് ഹുദവി , മഹ്മൂദ് ഹാജി , ഹാജി കീഴൂർ , അഹ്മദ് കുട്ടി, ഹാജി ഉളിക്കൽ , മൊയ്തീൻ ഫൈസി ഇർഫാനി , ഫൈസൽ അടക്കാത്തോട്, എന്നിവർ നേതൃത്വം നൽകി.
സയ്യിദ് അബ്ദുല്ല ഫൈസി പ്രാർത്ഥന യ്ക്ക് നേതൃത്വം നൽകി, മൂസ മൗലവി പേരാവൂർ മുഖ്യ പ്രഭാഷണം നടത്തി.പ്രചരണാർത്ഥം ജനുവരി 28ന് ഇരിട്ടി റെയിഞ്ച് പരിധിയിലെ 16 മഹല്ലുകളെ ബന്ധിപ്പിച്ച് വാഹന പ്രചരണ ജാഥയും വൈകീട്ട് ഇരിട്ടി ടൗണിൽ മേഖല ബഹുജന റാലിയും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Iritty





.jpeg)




.jpeg)
























