കണ്ണൂർ: കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എൽ ടി ലൈൻ അറ്റകുറ്റ പണി നടക്കുന്നതിനാൽ ജനുവരി 21 ന് രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് അഞ്ചുവരെ കച്ചേരിമെട്ട ട്രാൻസ്ഫോർമർ പരിധിയിലും
രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് രണ്ടുവരെ ഊർപഴശ്ശികാവ് ട്രാൻസ്ഫോർമർ പരിധിയിലും രാവിലെ ഒൻപത് മണി മുതൽ ഉച്ചയ്ക്ക് രണ്ടുവരെ കാടാച്ചിറ എച്ച് എസ് ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എച്ച് ടി എ ബിമെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ ജനുവരി 21 ന് രാവിലെ പത്ത് മുതൽ ഉച്ചക്ക് ഒന്ന് വരെ കുടുക്കിമട്ട, കുടുക്കിമട്ട കള്ള്ഷാപ്പ്, ചൈത്രപുരം കോംപ്ലക്സ്, സ്വദേശ്, ശിവശക്തി, കമാൽപീടിക, മുണ്ടേരി പഞ്ചായത്ത് ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
Kseb








.jpeg)
























