കേളകം: മഴക്കാല മുന്നൊരുക്കത്തിൻ്റെ ഭാഗമായി അടക്കാത്തോട് ടൗൺ ശുചീകരണം നടത്തി.കേളകം പഞ്ചായത്തിൻ്റെ ഭരണ സമിതി അംഗങ്ങൾ, -ആരോഗ്യവകുപ്പ് പ്രവർത്തകർ നേതൃത്വം നൽകി. പഞ്ചായത്ത് ഭരണസമിതി 4 ,5,7 വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികൾ കുടുംബശ്രീ പ്രവർത്തകർ, ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ്, ഹരിതകർമസേന, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവരുടെ നേതൃത്വത്തിലാണ് മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി അടക്കാതോട് ടൗണും പരിസരവും ശുചീകരണ പ്രവർത്തികൾ നടത്തിയത്. ശുചീകരണ യജ്ഞം പഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ് ഉൽഘാടനം നടത്തി. വൈസ് പ്രസിഡണ്ട് ബിജു പൊരുമത്ര,വാർഡ് മെമ്പർമാരായ ബിനു എടാൻ, പി.എ .അബ്ദുൽ സെലാം, ജോർജ്കുട്ടി. താന്നി വേലി, ജെഎച്ച്.ഐ ബിനു, വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സിക്രട്ടറി വി.ഐ.സൈദ് കുട്ടി എന്നിവർ സംസായിച്ചു.
Adakkathod

.jpeg)

.jpeg)



.jpeg)

.jpeg)
























