ഇനി വി ഡി സർക്കാറിന്റെ കാലം; സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ​ഗവർണർ

ഇനി വി ഡി സർക്കാറിന്റെ കാലം; സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ​ഗവർണർ
May 15, 2026 06:28 AM | By sukanya

തിരുവനന്തപുരം: സർക്കാർ രൂപീകരിക്കാൻ സതീശനെ ക്ഷണിച്ചു ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍. സതീശൻ ലോക്ഭവനിൽ നിന്ന് മടങ്ങി. അതേസമയം, കേരളത്തിൽ മുഴുവൻ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. 21ന് നിയമസഭ ചേരുമ്പോള്‍ എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്യും. മുഴുവൻ മന്ത്രിമാരും ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യാനാണ് നീക്കം.

മുഴുവൻ മന്ത്രിസഭാംഗങ്ങളെയും തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനിക്കാനാണ് ശ്രമം. നിയമസഭ കക്ഷിയോഗം പൂര്‍ത്തിയായി. സർക്കാർ രൂപീകരണത്തിനായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ഗവര്‍ണറെ കാണുകയും പിന്തുണക്കത്ത് കൈമാറുകയും ചെയ്തു.

വൈകിട്ട് നടന്ന നിയമസഭ കക്ഷി യോഗത്തിൽ വിഡി സതീശനെ കോൺഗ്രസ് നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു. സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയം തിരുവഞ്ചൂർ രാധാകൃഷ്ണൻ പിന്താങ്ങി. മുഴുവൻ മന്ത്രിസഭാംഗങ്ങളെയും തിങ്കളാഴ്ചയ്ക്ക് മുമ്പ് തീരുമാനിക്കാനുള്ള ശ്രമത്തിലാണ്.

എഐസിസി തീരുമാനം ദീപദാസ് മുൻഷി ആദ്യം യോഗത്തെ അറിയിച്ചു. അതിന് ശേഷം സണ്ണിജോസഫും മുകൾ വാസനിക്കും വിഡി സതീശനും സംസാരിച്ചു. യോഗത്തിൽ കെ സി വേണുഗോപാലിൻ്റെ സേവനം സതീശൻ എടുത്തുപറഞ്ഞു. മന്ത്രിസഭാ രൂപീകരണത്തിനായി കേരളത്തിൽ വരണം എന്ന് കെസിയോട് ആവശ്യപ്പെടുകയും ചെയ്തു. രമേശ് ചെന്നിത്തല ഞങ്ങളുടെ നേതാവ് എന്ന് പറഞ്ഞ സതീശൻ നിരീക്ഷകർക്കും ദീപദാസ് മുൻഷിക്കും നന്ദി പറഞ്ഞു. സദ് ഭരണമാണ് ലക്ഷ്യമെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.

അതേസമയം, വിഡി സതീശനെയും രമേശ് ചെന്നിത്തലയെയും കെസി വേണുഗോപാലിനെയും പുകഴ്ത്ത് മുകുള്‍ വാസ്നിക് സംസാരിച്ചു. സതീശൻ മികച്ച നേതാവെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങഉുടെ പ്രതിക്ഷക്കൊത്ത് ഉയരാൻ പുതിയ നേതാവിന് കഴിയും. കോൺഗ്രസിൻ്റെ വൻ വിജയത്തിൽ കെസിക്കും വലിയ പങ്ക് ഉണ്ട്. കേരളം മുഴുവൻ സഞ്ചരിച്ച് പ്രവർത്തിച്ചു. രമേശ് ചെന്നിത്തലയുടെ അനുഭവ സമ്പത്തും പാർട്ടിക്ക് ഗുണം ചെയ്തെന്നും അദ്ദേഹം പറഞ്ഞു. മൂന്നു നേതാക്കളുടെയും പേരെടുത്ത് പറഞ്ഞായിരുന്നു മുകുൾ വാസ്നിക്കിൻ്റെ അഭിനന്ദനം.



Vdsatheeshan

Next TV

Related Stories
സംസ്ഥാനത്ത് ഇന്നും വേനൽ മഴ ശക്തമായി തുടരും

May 15, 2026 07:08 AM

സംസ്ഥാനത്ത് ഇന്നും വേനൽ മഴ ശക്തമായി തുടരും

സംസ്ഥാനത്ത് ഇന്നും വേനൽ മഴ ശക്തമായി തുടരും...

Read More >>
എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന്

May 15, 2026 07:01 AM

എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന്

എസ്എസ്എൽസി ഫലപ്രഖ്യാപനം...

Read More >>
അധ്യാപക നിയമനം

May 15, 2026 06:36 AM

അധ്യാപക നിയമനം

അധ്യാപക...

Read More >>
റെയില്‍വെ ഗേറ്റ് അടച്ചിടും

May 15, 2026 06:32 AM

റെയില്‍വെ ഗേറ്റ് അടച്ചിടും

റെയില്‍വെ ഗേറ്റ്...

Read More >>
അടക്കാത്തോട് ടൗൺ ശുചീകരണം നടത്തി

May 15, 2026 06:19 AM

അടക്കാത്തോട് ടൗൺ ശുചീകരണം നടത്തി

അടക്കാത്തോട് ടൗൺ ശുചീകരണം...

Read More >>
പ്രതിപക്ഷ നിരയെ പിണറായി വിജയൻ നയിക്കും

May 14, 2026 08:02 PM

പ്രതിപക്ഷ നിരയെ പിണറായി വിജയൻ നയിക്കും

പ്രതിപക്ഷ നിരയെ പിണറായി വിജയൻ...

Read More >>
News Roundup