കോളയാട് :മേനച്ചോടി ഗവ.യു.പി സ്കൂൾ വിജയോത്സവം സംഘടിപ്പിച്ചു. കോളയാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഇ സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എൽ.എസ് എസ്, യു.എസ് .എസ് സ്കോളർഷിപ്പ് പരീക്ഷകളിൽ വിജയം നേടിയ ഡിയോൺ ജോസഫ്, ആശിഷ് എസ്.കെ, വിനായക് എസ്.പി, റിഷോണ രജീഷ്, ആദിലക്ഷ്മി .സി ,പാർവണ പ്രസാദ്, എസ്.എസ് .എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ സാനിയ റോസ് എന്നിവരെ അനുമോദിച്ചു.
കോളയാട് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ പി. ഉമാദേവി ഉപഹാര സമർപ്പണം നടത്തി.പി.ടി.എ പ്രസിഡണ്ട് കെ. സുബിൻ, പ്രഥമാധ്യാപകൻ വി.കെ ഈസ്സ, അധ്യാപകരായ സുധി മൈക്കിൾ, സോണിയ അബ്രഹാം, സജിനി.എം. എന്നിവർ സംസാരിച്ചു.
Kolayad