വെള്ളമുണ്ട: പനമരം പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഇബ്രായിoകുട്ടി (35) യാണ് മരിച്ചത്. വെള്ളമുണ്ടയിലെ പോലീസ് ഫാമിലി ക്വാർട്ടേഴ്സിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് ഇദ്ധേഹത്തെ കണ്ടെത്തിയത്. എടവക കാരക്കുനി സ്വദേശിയാണ്. ഇന്നലെ ഇദ്ധേഹം തനിച്ചായിരുന്നു ക്വാർട്ടേഴ്‌സിലുണ്ടായിരുന്നത്. ഇന്ന് രാവിലെ ഭാര്യ വിളിച്ചിട്ട് ഫോൺ എടുക്കാത്തതിനെ തുടർന്ന് വെള്ളമുണ്ട സ്‌റ്റേഷനിലുണ്ടായിരുന്ന പോലീസുകാർ ക്വാർട്ടേഴ്‌സിലെത്തി നോക്കിയപ്പോഴാണ് മരണവിവരം അറിയുന്നത് നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Founddead














.jpeg)
.jpeg)





















