കണ്ണൂർ : കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള റോഡരികിൽ മൂന്ന് സെൻ്റ് ഫയർ ഫോഴ്സ് ഉടമസ്ഥതയിലുള്ള ഭൂമി പാട്ടത്തിന് കൊടുത്ത സംഭവം വിജിലൻസ് അന്വേഷിക്കണമെന്ന് ബി.ജെ.പി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് കെ.കെ വിനോദ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് കോടി രൂപ പാട്ട വില കിട്ടുന്ന നഗരഹൃദയത്തിലെ ഭൂമിയാണ് സർക്കാർ സി.പി.എം നിയന്ത്രണത്തിലുള്ള ടു ബാക്കോവർക്കേഴ്സ് യൂനിയന് ഒരു ലക്ഷത്തി മുപ്പത്തിമൂവായിരത്തി മുന്നൂറ്റിമുപ്പത്തിമൂന്ന് രൂപയ്ക്കു പാട്ടത്തിന് നൽകിയതായി 2024 ൽ ഉത്തരവ് ഇറക്കിയത്. സി. ഐ. ടി. യു നേതാവ് സി. കണ്ണന് സ്മാരക സ്തൂപം നിർമ്മിക്കുന്നതിനാണ് സ്ഥലം അനുവദിച്ചത്. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്നും റെയിൽവെ സ്റ്റേഷനിലേക്ക് പോകുന്ന റോഡരികിലാണ് നിർമ്മാണ പ്രവർത്തനം തുടങ്ങിയത്. ഇതുകാരണം ജനങ്ങൾ തിങ്ങിപാർക്കുന്ന ഈ പ്രദേശത്ത് റോഡ് വികസനം തടസപ്പെടും. അനധികൃത നിർമ്മാണത്തിനെതിരെ കേസെടുത്ത് അടിയന്തിരമായി പൊളിച്ചു കളയാൻ തയ്യാറാകണം.
മാത്രമല്ല കോർപറേഷനിൽ മതിയായ അനുമതിയോ രേഖകളോ സമർപ്പിക്കാതെയുള്ള അനധികൃത നിർമ്മാണമാണ് നടക്കുന്നതെന്ന് വിവരാവകാശ രേഖയിൽ പറയുന്നുണ്ട്. കണ്ണൂർ കോർപറേഷനിൽ ഇടതും വലതും പാർട്ടികളായ സി.പി.എമ്മും ലീഗും കോൺഗ്രസും ഒത്തുകളിക്കുകയാണെന്ന് കെ.കെ. വിനോദ് കുമാർ ആരോപിച്ചു.
Kannurbusstand














.jpeg)
.jpeg)





















