കണ്ണൂര്‍ : ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭിന്നശേഷി ദിനാചരണം 'ഉണര്‍വ് 2025' ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഭരണകൂടം, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, വിവിധ ഭിന്നശേഷി സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ കണ്ണൂര്‍ പോലീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപടിയില്‍ എ ഡി എം കലാ ഭാസ്‌കര്‍ അധ്യക്ഷയായി. കണ്ണൂര്‍ ഡി എസ് സി സെന്റര്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് ലെഫ്. കേണല്‍ എം അരുണ്‍കുമാര്‍ മുഖ്യാതിഥിയായി. 'സാമൂഹിക പുരോഗതിക്ക് വേണ്ടി ഭിന്നശേഷിക്കാരെ ഉള്‍ക്കൊള്ളുന്ന സമൂഹങ്ങളെ പരിപോഷിപ്പിക്കുക' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.
തുടര്‍ന്ന് 'ഭിന്നശേഷിക്കാരുടെ അവകാശ നിയമം 2016, ചട്ടങ്ങള്‍ 2020' എന്ന വിഷയത്തില്‍ മുന്‍ സി ഡബ്ല്യു സി ചെയര്‍പേഴ്സണ്‍ അഡ്വ. കെ രവി, 'ഭിന്നശേഷിക്കാര്‍ക്കുവേണ്ടിയുള്ള സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍' എന്ന വിഷയത്തില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് പി.കെ നാസര്‍, 'നാഷണല്‍ ട്രസ്റ്റ് നിയമം 1999: ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പും നിരാമയ ഇന്‍ഷുറന്‍സ് പരിരക്ഷയും' എന്ന വിഷയത്തില്‍ എല്‍ എല്‍ സി കണ്‍വീനര്‍ പി.കെ സിറാജ് എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി ബിജു മോഡറേറ്ററായി. തുടര്‍ന്ന് സംശയ നിവാരണവും ക്രോഡീകരണവും നടന്നു. ഉണര്‍വ് 2024 ന് വിവിധ സഹായ സഹകരണങ്ങള്‍ നല്‍കിയ കണ്ണൂര്‍ ഡി എസ് സി സെന്ററിനുള്ള ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ഉപഹാരം ജില്ലാ കലക്ടര്‍ കൈമാറി.ഭിന്നശേഷി ക്ഷേമ കോര്‍പറേഷന്‍ ഡയറക്ടര്‍ ഒ വിജയന്‍, സംസ്ഥാന ഭിന്നശേഷി ഉപദേശക സമിതി അംഗം ജയകുമാര്‍, ഐസിഡിഎസ് സെല്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ സി.എ ബിന്ദു, വനിതാ സംരക്ഷണ ഓഫീസര്‍ പി സുലജ, ഗവ. വൃദ്ധ സദനം സൂപ്രണ്ട് നിഷാന്ത്, കെ എസ് എസ് എം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ അനീഷ്, കുടുംബശീ എ ഡി എം സി കെ.വിജിത്ത്, പി.വി ഭാസ്‌കരന്‍, ശോഭന മധു, സി നാസര്‍, മുരളീധരന്‍, കെ.വി മോഹനന്‍, കെ ഉണ്ണികൃഷ്ണന്‍, കെ.എന്‍ ആനന്ദ് മാസ്റ്റര്‍, പി ഷാജി, പ്രജിത് കുമാര്‍, സജീന്ദ്രന്‍, പി മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.
Unarvuinaguration
















.jpeg)




















