ഇരിട്ടി: കേരള കർണാടക അതിർത്തിയായ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് തദ്ദേശ തെരഞ്ഞെടുപ്പും ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചു. എക്‌സൈസിന്റെ നേതൃത്വത്തിൽ കേരളം മുഴുവനും പ്രത്യേകിച്ച് സംസ്ഥാന അതിർത്തികൾ കേന്ദ്രീകരിച്ചും സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പരിശോധനകൾ ആരംഭിച്ചു . ഡിസംബർ 1 മുതൽ ആരംഭിച്ച പ്രത്യേക പരിശോധന ജനുവരി അഞ്ചുവരെ തുടരും .
തദ്ദേശ തെരഞ്ഞെടുപ്പും ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി അതിർത്തിയിലൂടെ കേരളത്തിലേക്ക് ലഹരി വസ്തുക്കൾ എത്തുന്നത് തടയുന്നതിനാണ് പരിശോധന. ഇതോടെ അതിർത്തികളിൽ 4 മണിക്കൂറും കർശന പരിശോധന നടക്കും . ഒരു ഷിഫ്റ്റിൽ എഴുപേർ അടങ്ങുന്ന പരിശോധന സംഘമാണ് മൂന്ന് ഷിഫ്റ്റുകളായി ചെക്പോസ്റ്റിൽ ജോലി ചെയ്യുന്നത്. കേരളത്തിലേക്ക് എത്തുന്ന ബസ്സുകൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും പരിശോധിച്ചതിനുശേഷം ആണ് കടത്തിവിടുന്നത്. എക്സൈസിനെ കൂടാതെ പോലീസും അതിർത്തിയിൽ പരിശോധന ശക്തിപ്പെടുത്തിയിട്ടുണ്ട്.
Koottupuzha







































