ഇരിട്ടി : പായം പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു . 18-ാം വാർഡ് മലപ്പൊട്ട് സ്ഥാനാർത്ഥി ത്രേസ്യാമ്മ നടുവിൽ പുരയിടത്തിലിന്റെ കുന്നോത്ത് കല്ലന്മാരി മുക്കിൽ സ്ഥാപിച്ച ബോർഡും, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വള്ളിത്തോട് ഡിവിഷൻ സ്ഥാനാർത്ഥി മിനി പ്രസിദിന്റെ മാടത്തിൽ കൃസ്ത്യൻ പള്ളിക്ക് സമീപം സ്ഥാപിച്ച ബോർഡും, ഉദയഗിരി വാർഡ് സ്ഥാനാർത്ഥി ലില്ലി തോമസ്സിന്റെ കല്ലന്മാരിമുക്കിൽ സ്ഥാപിച്ച ബോർഡും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി . നീതിപൂർവ്വ മായി നടത്തേണ്ടുന്ന തിരഞ്ഞെടുപ്പ് തകിടം മറിക്കാനുള്ള ശ്രമത്തിനെതിരെ അധികൃതർ
അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് യുഡിഎഫ് യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ ചെയർമാൻ മട്ടിണി വിജയൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പി.സി. പോക്കർ, ഡെന്നീസ് മാണി, ബഷീർ മന്ദംമ്പത്ത്, വി. ബാലകൃഷ്ണൻ,ബിജു കരിമാക്കി ബൈജു ആറാംചേരി എന്നിവർ പ്രസംഗിച്ചു. സംഭവത്തിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി .
Iritty







































