പരിയാരം : ലോകഭിന്നശേഷി ദിനമായ ഡിസംബർ 3 ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ വിഭാഗം മേധാവി ഡോ. സൂരജ് രാജാഗോപാലിന്റെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചാരണത്തിന്റെ ഭാഗമായി അവബോധ ക്‌ളാസുകൾക്ക് തുടക്കം കുറിച്ചു. ഫിസിക്കൽ മെഡിസിൻ വിഭാഗത്തിൽ നടന്ന ചടങ്ങിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് ചടങ്ങ് ഉൽഘാടനം ചെയ്തു സംസാരിച്ചു.
ഒരു ഭിന്നശേഷി സൗഹൃദസമൂഹത്തിനായുള്ള യോജിച്ച പ്രവർത്തനത്തിന്റെ ആവശ്യകത ഊന്നി പറഞ്ഞുകൊണ്ടാണ് പ്രിൻസിപ്പൽ സംസാരിച്ചത്. ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ കെ. സുദീപ് ഭിന്നശേഷി അവബോധനത്തിന്റെ പ്രാധാന്യം വർദ്ധിച്ചു വരികയാണെന്നും ആതുരാലയങ്ങൾ ഭിന്നശേഷി സൗഹൃദസ്ഥാപനങ്ങളായി മാറിക്കഴിഞ്ഞു എന്നും അഭിപ്രായപ്പെട്ടു. വൈസ് പ്രിൻസിപ്പൽ ഡോ. ഷീബ ദാമോദരൻ, ആർ. എം. ഓ ഡോ. സരിൻ എസ്. എം, എ. ആർ. എം. ഓ ഡോ. മനോജ് കെ. പി, ഫിസിക്കൽ മെഡിസിൻ വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസ്സർ ഡോ. ഹേമലത എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ സ്ട്രോക്ക്, സെറിബ്രൽ പാൾസി, ആർത്രൈറ്റിസ്, നടു വേദന, ജീവിതശൈലീരോഗങ്ങൾ എന്നിവയെ കുറിച്ചുള്ള ക്‌ളാസുകൾ ഡിസംബർ 10 വരെ നടക്കും. ഭിന്നശേഷി വരാഘോഷത്തിന്റെ ഭാഗമായി 'മസ്തിഷ്ക്ക ക്ഷതവും പുനരധി വാസവും' എന്ന വിഷയത്തിൽ കണ്ണൂർ മെഡിക്കൽ കോളേജിലെ ഫിസിക്കൽ മെഡിസിൻ വിഭാഗവും തണൽ ബ്രെയിൻ ആൻഡ് സ്പൈൻ മെഡിസിറ്റിയും നവംബർ 29ന് സംയുക്തമായി സംഘടിപ്പിച്ച തുടർ വിദ്യാഭ്യാസ പരിപാടിയിൽ നടന്ന സെമിനാർ ഭീകരക്രമണത്തിൽ തലച്ചോറിന് ഗുരുതരമായ പരി ക്കുപറ്റി സുഖം പ്രാപിച്ച സുബേദാർ മേജർ മനേഷ് ഉൽഘാടനം നിർവ്വഹിച്ചു. റോബോട്ടിക്, വർച്വൽ റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ പുനരധിവാസ ചികിത്സയിൽ എന്ന വിഷയത്തിൽ ഇന്ത്യയിലെ വിദഗ്ധ ഡോക്ടർമാർ ക്‌ളാസുകൾ നടത്തി. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ചടങ്ങിൽ നട്ടെല്ലിന് ഗുരുതരമായി പരി ക്കുപറ്റി മാസങ്ങളോളം ചികിത്സയിൽ കഴിഞ്ഞതിന് ശേഷം സുഖം പ്രാപിച്ച രോഗി ശ്രീ.വിശ്വംഭരൻ തന്റെ അതിജീവന അനുഭവങ്ങൾ പങ്കുവച്ചു. ഉത്തരമലബാറിൽ ഭിന്നശേഷി വിഭാഗത്തിലെ അതിനൂതന ചികിത്സയ്ക്കായുള്ള വിപുലമായ സൗകര്യങ്ങളോടെയുള്ള ഒരു പുതിയ കെട്ടിടം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ആരംഭിക്കുവാനുള്ള നടപടികൾ പുരോഗമിച്ചു വരുന്നതായി പ്രിൻ സിപ്പൽ ഡോ. സൈറു ഫിലിപ്പ്, ആശുപത്രി സൂപ്രണ്ട് ഡോ കെ. സുദീപ് എന്നിവർ അറിയിച്ചു.
Kannur







































