കാണ്ണൂർ : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് / ട്യൂട്ടർ തസ്തികയിലേക്കുള്ള അഭിമുഖം ജനുവരി 23ന് രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കും. എം.ബി.ബി.എസ് കഴിഞ്ഞ്, ടിസിഎംസി/കെഎസ്എംസി രജിസ്‌ട്രേഷനുള്ളവർക്ക് അപേക്ഷിക്കാം.
കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്കാണ് നിയമനം. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം അന്നേദിവസം രാവിലെ 11 മണിക്ക് മുമ്പ് പ്രിൻസിപ്പൽ ഓഫീസിൽ റിപ്പോർട്ട് ചെയ്യണം. കൂടുതൽ വിവരങ്ങൾ gmckannur.edu.in ൽ ലഭിക്കും.
Appoinment




.jpeg)



.jpeg)
.jpeg)























