കണ്ണൂർ : ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (സംസ്‌കൃതം-കാറ്റഗറി നമ്പർ 474/2024) തസ്തികയുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച 31 ഉദ്യോഗാർഥികളുടെ അഭിമുഖ പരീക്ഷ ജനുവരി 30 ന് കെ.പി.എസ്.സി കണ്ണൂർ ജില്ലാ ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾ കമ്മീഷൻ അംഗീകരിച്ച അസ്സൽ തിരിച്ചറിയൽ രേഖ, അസ്സൽ പ്രമാണങ്ങൾ, ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റാ ഫോം, ഒ ടി വി സർട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്ത് എത്തണം.
Psc




.jpeg)



.jpeg)
.jpeg)























