എറണാകുളം : എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ ദുര്‍ഗകാമി(21) മരിച്ചു. കഴിഞ്ഞ മാസം 22നാണ് ഇവരുടെ ശസ്ത്രക്രിയ നടന്നത്. നേപ്പാള്‍ സ്വദേശിനിയാണ് ദുര്‍ഗകാമി. ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍.
ദുര്‍ഗകാമിക്കായാണ് രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. വാഹനാപകടത്തില്‍ മസ്തിഷ്‌കമരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയം എയര്‍ ആംബുലന്‍സ് വഴി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് കൊച്ചിയിലെത്തിച്ചായിരുന്നു ശസ്ത്രക്രിയ.
ഡോക്ടര്‍മാരായ ജോര്‍ജ് വാളൂരാന്‍, ജിയോ പോള്‍, രാഹുല്‍, പോള്‍ തോമസ്, ബിജോ ജോര്‍ജ് എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയിരുന്നത്.
Eranakulam


.jpeg)

.jpeg)
.jpeg)


.jpeg)

.jpeg)
.jpeg)






















